ഐപിഎല്‍ ഫാന്റസി സീസണിന്റെ ഔദ്യോഗിക പങ്കാളികളായി ഡ്രീം ഇലവന്‍

- Advertisement -

തങ്ങളുടെ ബിസിനിസ്സ് തുടങ്ങി പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ബിസിസിയുമായി കരാറിലെത്തി ഡ്രീം ഇലവന്‍. വരുന്ന ഐപിഎല്‍ സീസണില്‍ ഫാന്റസി ഗെയിമിന്റെ ഔദ്യോഗിക പാര്‍ട്ണറായി ബിസിസിഐ ഡ്രീം ഇലവനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മഹേന്ദ്ര സിംഗ് ധോണിയെ ബ്രാന്‍ഡ് അംബാസിഡറായി കൊണ്ടുവന്ന ഡ്രീം ഇലവനെ സംബന്ധിച്ച് ഇത് വലിയൊരു മുന്നേറ്റമാണ്.

ഐപിഎലും ലോകകപ്പും പോലുള്ള മഹാമാമാങ്കങ്ങള്‍ നടക്കാനിരിക്കുന്ന 2019ന്റെ അവസാനത്തോടെ 100 മില്യണ്‍ ഉപഭോക്താക്കളെ കണ്ടെത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് സ്ഥാപകരിലൊരാളായ ഭവിത് ഷെത്ത് പറയുന്നത്. നിലവില്‍ 52 മില്യണ്‍ ആളുകള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. ലോകകപ്പ് അവസാനിക്കുമ്പോള്‍ അത് 90 മില്യണാവുമെന്നും ടീം പ്രതീക്ഷിക്കുന്നു.

വലിയ ഫണ്ടിംഗ് പ്രതീക്ഷിക്കുന്ന ഡ്രീം ഇലവന്‍ പ്രതിനിധികള്‍ 100 മില്യണ്‍ ഡോളറിന്റെ പുതിയ ഫണ്ടിംഗ് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ്.

Advertisement