ഐപിഎല്‍ വിപുലീകരിക്കണം, ഒമ്പതാം ടീമിനെ പിന്തുണയ്ക്കുന്നു – രാഹുല്‍ ദ്രാവിഡ്

- Advertisement -

ഇന്ത്യയിലെ പ്രതിഭകളുടെ ആധിക്യം പരിഗണിക്കുമ്പോള്‍ ഐപിഎലില്‍ പുതിയ ഒരു ടീമിനെ കൊണ്ടുവന്ന് ഐപിഎല്‍ വിപുലീകരിക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്. അണ്ടര്‍ 19 ടീമില്‍ നിന്നുള്ള ഒട്ടേറെ താരങ്ങള്‍ തങ്ങളുടെ സ്ഥാനം ടീമുകളില്‍ ഉറപ്പിക്കുന്നത് കാണുവാനായത് തന്നെ വളരെ നല്ല കാര്യമാണ്. ഇനിയും പല പ്രതിഭകള്‍ ഇത്തരത്തില്‍ അവസരത്തിനായി കാത്ത് നില്‍ക്കുകയാണ്. അവരുടെ അവസരങ്ങള്‍ക്കായി പുതിയൊരു ടീം വരുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

ഇത്തരത്തില്‍ താരങ്ങള്‍ തന്റെ സംസ്ഥാന ടീമിന് മാത്രമല്ല ഐപിഎല്‍ ടീമിനും മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണുവാനാകുന്നത് സന്തോഷകരമായ കാര്യമാണ്. എന്നാല്‍ ഇപ്പോളും അവസരം ലഭിയ്ക്കാതെ ബെഞ്ചിലിരിക്കുന്ന നിരവധി പ്രതിഭകളാണ് ഓരോ ഐപിഎല്‍ ടീമിലുമുള്ളതെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലവന്‍ കൂടിയായ മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി.

ഈ സീസണില്‍ മാത്രം ദേവ്ദത്ത് പടിക്കല്‍, രവി ബിഷ്ണോയി, റുതുരാജ് ഗായക്വാഡ്, കാര്‍ത്തിക് ത്യാഗി എന്നിവര്‍ തങ്ങളുടെ പ്രതിഭ തെളിയിച്ചപ്പോള്‍ യശസ്വി ജൈസ്വാളിന് വേണ്ടത്ര അവസരം ലഭിച്ചില്ല.

Advertisement