7090 കോടി ഇറക്കുന്നത് അതിനുള്ള കണക്കുകൂട്ടലുകള്‍ നടത്തിയിട്ട് – സഞ്ജീവ് ഗോയങ്ക

Sanjivgoenka

ഐപിഎലില്‍ പുതിയ രണ്ട് ഫ്രാഞ്ചൈസികളിൽ 7090 കോടിയ്ക്ക് ലക്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയ സഞ്ജീവ് ഗോയങ്ക പറയുന്നത് തങ്ങള്‍ തങ്ങളുടെ കണക്കുകൂട്ടലുകള്‍ നടത്തിയ ശേഷമാണ് ഈ തുകയ്ക്ക് ടീമിനെ സ്വന്തമാക്കിയത് എന്നാണ്.

മുമ്പ് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ് ടീമിനെ സ്വന്തമാക്കിയ വ്യക്തിയാണ് ആര്‍പിഎസ്ജി വെഞ്ചേഴ്സ് ലിമിറ്റഡ്. ഉത്തര്‍പ്രദേശിൽ തങ്ങള്‍ക്ക് വേറെ ഓപ്പറേഷന്‍സ് ഉള്ളതിനാലാണ് ലക്നൗ ആസ്ഥാനമാക്കുവാന്‍ തീരുമാനിച്ചതെന്നും ഗോയങ്ക പറഞ്ഞു.

2100 രൂപയ്ക്ക് തനിക്ക് ഐപിഎൽ ടീം ലഭിച്ചുവെന്നാണ് ഗോയങ്ക കണക്ക് സൂചിപ്പിച്ച് പറഞ്ഞത്. ബിസിസിഐയിൽ നിന്ന് ലഭിയ്ക്കുന്നതും ബിസിസിഐയ്ക്ക് അടയ്ക്കുന്നതും ചൂണ്ടിക്കാണിച്ചാണ് ഗോയങ്ക് ഈ കണക്ക് വ്യക്തമാക്കിയത്.

7000 കോടി രൂപയിൽ പത്ത് വര്‍ഷത്തിൽ 3500 കോടിയാവും തങ്ങള്‍ ബിസിസിഐയ്ക്ക് അടയ്ക്കേണ്ടത്. ബിസിസിഐയിൽ നിന്ന് ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങളായി 3500 രൂപയോളം ലഭിയ്ക്കുമെന്നും ഗോയങ്ക പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിൽ തനിക്ക് ബിസിസിഐയിൽ നിന്ന് കൂടുതൽ പണം ലഭിയ്ക്കുമെന്നാണ് കരുതുന്നതെന്നും അതിനാൽ തന്നെ നെറ്റ് പ്രസന്റ് വാല്യു 2100 കോടി രൂപയാണെന്നും താന്‍ കരുതുന്നതായി ഗോയങ്ക പറഞ്ഞു.

Previous articleഹാളണ്ട് ഇനി ഈ വർഷം കളിച്ചേക്കില്ല
Next articleസയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള കേരളത്തിന്റെ ജഴ്സി പുറത്തുവിട്ടു