ഉത്തപ്പയുടെ മോശം ഷോട്ട്, നിതീഷ് റാണയുടെ റണ്‍ഔട്ട്, പരാജയകാരണം തുറന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്

- Advertisement -

തന്റെ ടീമിലെ മധ്യനിര ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്വമില്ലാത്ത ഷോട്ടുകളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞ നായകന്‍ ദിനേശ് കാര്‍ത്തിക്. ബൗളര്‍മാര്‍ നല്‍കിയ തുടക്കത്തിനു ശേഷം റഷീദ് ഖാന്റെ മികവില്‍ മികച്ച സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നേടിയെങ്കിലും മികച്ച തുടക്കമാണ് സുനില്‍ നരൈന്‍ ടീമിനു നല്‍കിയത്. അതിനു ശേഷം ലിന്‍-നിതീഷ് റാണയുമായി ചേര്‍ന്ന് മത്സരം കൊല്‍ക്കത്ത ആധിപത്യമുറപ്പിക്കുന്നതിനിടെയാണ് നിതീഷ് റാണയുടെ അനാവശ്യമായ റണ്‍ഔട്ട്. അതിനു ശേഷം മത്സരത്തിലേക്ക് സണ്‍റൈസേഴ്സ് തിരിച്ചുവരികയായിരുന്നു.

റോബിന്‍ ഉത്തപ്പയും ദിനേശ് കാര്‍ത്തിക്കും അടങ്ങുന്ന മധ്യനിരയും പരാജയപ്പെട്ടപ്പോള്‍ ശുഭ്മന്‍ ഗില്‍ തിളങ്ങിയെങ്കിലും 14 റണ്‍സ് അകലെ മാത്രമേ കൊല്‍ക്കത്തയ്ക്ക് എത്തുവാനായുള്ളു. റഷീദ് ഖാനെ നേരിടുന്നതില്‍ വരുത്തിയ പിഴവാണ് തകര്‍ച്ചയ്ക്ക് മറ്റൊരു കാരണം. റണ്ണൗട്ടിനു ശേഷം റോബിന്‍ ഉത്തപ്പയുടെ മോശം ഷോട്ടും തോല്‍വിയ്ക്ക് കാരണമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement