ഐപിഎല്‍ ഈ വര്‍ഷം നടക്കുമെന്ന പ്രതീക്ഷ തനിക്കില്ല – കാര്‍ത്തിക്

ഐപിഎല്‍ ഈ വര്‍ഷം നടക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്. ഇപ്പോള്‍ ഐപിഎലിനെക്കുറിച്ച് തനിക്ക് ചിന്തിക്കാനാകുന്നില്ലെന്ന് കാര്‍ത്തിക് പറഞ്ഞു. ലോക്ക്ഡൗണി‍ന് മുമ്പ് താന്‍ ഐപിഎലിനായി തീവ്രമായി പരിശീലനം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് കൊറോണ വ്യാപനം മൂലം രാജ്യം ലോക്ക്ഡൗണിലേക്ക് പോയതോടെ ഇപ്പോള്‍ ടൂര്‍ണ്ണമെന്റ് നടക്കുമെന്ന വലിയ പ്രതീക്ഷ തനിക്കില്ലെന്ന് കാര്‍ത്തിക് പറഞ്ഞു.

മാര്‍ച്ച് മാസം അവസാനം നടക്കാനിരുന്ന ഐപിഎല്‍ ബിസിസിഐ ആദ്യം ഏപ്രില്‍ 15ന് ശേഷം തീരുമാനമെടുക്കാമെന്ന രീതിയില്‍ നീട്ടിയിരുന്നുവെങ്കിലും പിന്നീട് രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ നിലവില്‍ ഐപിഎല്‍ ഉപേക്ഷിക്കുവാനുള്ള തീരുമാനത്തിലേക്ക് ബിസിസിഐ നീങ്ങി. ലോകകപ്പ് നീട്ടുകയാണെങ്കില്‍ ആ സമയത്ത് ഐപിഎല്‍ നടത്തുവാനാണ് ബിസിസിഐ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്.

Previous articleധോണി സെലക്ഷന് താല്പര്യമുണ്ടെന്ന് അറിയിച്ചാല്‍, അദ്ദേഹത്തെ ടീമിലെടുക്കണം
Next articleപത്ത് ലക്ഷം ഫേസ് മാസ്കുകൾ ഇറ്റലിയിൽ എത്തിക്കാൻ ഇന്റർ മിലാൻ