ദിനേശ് കാര്‍ത്തിക്ക് ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍, താരം കൊല്‍ക്കത്തയുടെ വലിയ താരം

- Advertisement -

ദിനേശ് കാര്‍ത്തിക് വലിയ സ്റ്റാര്‍ഡം ഉള്ള താരമല്ലെങ്കിലും കൊല്‍ക്കത്തയുടെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണെന്ന് പറഞ്ഞ് കോച്ച് ബ്രണ്ടന്‍ മക്കല്ലം. ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് താരമെന്നും താരത്തിന്റെ കീപ്പിംഗ് മികവ് തന്നെയാണ് താന്‍ കണ്ടതില്‍ ഏറ്റവും മികച്ച കാര്യമെന്നും ബ്രണ്ടന്‍ മക്കല്ലം വ്യക്തമാക്കി.

താരത്തിന് പല ഗുണങ്ങളുണ്ടെങ്കിലും മുന്നില്‍ നില്‍ക്കുന്നത് കീപ്പിംഗ് കഴിവുകള്‍ തന്നെയാണെന്ന് പറഞ്ഞ മക്കല്ലം താരം ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യുവാന്‍ അനുയോജ്യനാണെന്നും വ്യക്തമാക്കി. നങ്കൂരമിടേണ്ട സാഹചര്യത്തില്‍ അതിനും ഫിനിഷറുടെ റോളിലുമെല്ലാം താരത്തിനെ ഉപയോഗിക്കാവുന്നതാണെന്ന് കൊല്‍ക്കത്തയുടെ മുഖ്യ കോച്ച് വെളിപ്പെടുത്തി.

താരത്തിന്റെ നേതൃത്വപാടവവും ഒരു പോലെ പ്രശംസ അര്‍ഹിക്കേണ്ട ഒന്നാണെന്ന് പറഞ്ഞ മക്കല്ലം തന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കേണ്ട കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തി കൂടിയാണ് ദിനേശ് കാര്‍ത്തിക്ക് എന്ന് വ്യക്തമാക്കി.

Advertisement