കൊല്‍ക്കത്തയുടെ പുതിയ നായകന്‍, ദിനേശ് കാര്‍ത്തിക്

- Advertisement -

ഐപിഎല്‍ 2018 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ദിനേശ് കാര്‍ത്തിക് നയിക്കും. ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ നിന്നാണ് കാര്‍ത്തികിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിച്ചത്. ലിന്നിനു ക്യാപ്റ്റന്‍ സ്ഥാനം നല്‍കുവാനായിരുന്നു കൊല്‍ക്കത്തയുടെ ആദ്യ തീരുമാനമെങ്കിലും താരം തുടര്‍ച്ചയായി പരിക്കിന്റെ പിടിയാലണെന്നത് ടീമിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.

സൗരവ് ഗാംഗുലി ഉള്‍പ്പെടെ ഒട്ടനവധി താരങ്ങള്‍ റോബിന്‍ ഉത്തപ്പയ്ക്ക് നായക സ്ഥാനം നല്‍കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ടീമിനെ നയിക്കുവാന്‍ മുന്‍ പന്തിയിലുള്ള മറ്റൊരു താരം ദിനേശ് കാര്‍ത്തിക് ആയിരുന്നു. എന്നാല്‍ ഐപിഎലില്‍ ആദ്യമായി കൊല്‍ക്കത്തയെ പ്രതിനിധീകരിക്കുന്നു എന്നത് കാര്‍ത്തികിനു തിരിച്ചടിയായി മാറുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍.

അതിനാല്‍ തന്നെ റോബിന്‍ ഉത്തപ്പയെ നായക സ്ഥാനത്തേക്ക് കൊല്‍ക്കത്ത ഉയര്‍ത്തിക്കാണിക്കുമെന്നുള്ള പൊതുവേയുള്ള പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് സ്റ്റാര്‍ സ്പോര്‍ട്സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂര്‍ ദിനേശ് കാര്‍ത്തിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement