മൂന്ന് കൊല്ലം കൂടി ധോണി ഐ.പി.എൽ കളിക്കുമെന്ന് ലക്ഷ്മൺ

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി 2-3 വർഷം കൂടി ഐ.പി.എൽ കളിച്ചതിന് ശേഷം മാത്രമേ വിരമിക്കു എന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. അടുത്ത 2-3 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തന്നെയാവും ധോണി കളിക്കുകയെന്നും ലക്ഷ്മൺപറഞ്ഞു.

നിലവിൽ മഹേന്ദ്ര സിംഗ് ധോണി ശാരീരികമായി വളരെയധികം ഫിറ്റ് ആണെന്നും ധോണിക്ക് പ്രായം വെറും ഒരു നമ്പർ മാത്രമാണെന്നും ലക്ഷ്മൺ പറഞ്ഞു. ശാരീരികമായി മാത്രമല്ല ക്യാപ്റ്റൻ എന്ന നിലയിൽ മാനസികമായി ധോണി വളരെ ശക്തനാണെന്നും ലക്ഷ്മൺ പറഞ്ഞു.

ഈ വർഷത്തെ ഐ.പി.എല്ലിലും അടുത്ത 2-3 വർഷത്തെ ഐ.പി.എല്ലിലും ധോണി കളിക്കുമെന്നും എല്ലാവരും ധോണിയുടെ കളി കാണാൻ കാത്തിരിക്കുകയാണെന്നും ലക്ഷ്മൺ പറഞ്ഞു. പുതിയ സെലക്ഷൻ കമ്മിറ്റി ധോണിയുടെ ഭാവിയെ പറ്റി താരത്തോട് ചർച്ച ചെയ്യണമെന്നും എന്നാൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന് തുടർന്നും കളിക്കുമെന്നും ലക്ഷ്മൺ പറഞ്ഞു.

Advertisement