ധോണി പരിശീലനം ആരംഭിച്ചു!!

- Advertisement -

നീണ്ട കലാത്തെ ഇടവേളയ്ക്ക് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങി എത്തി. ഐ പി എല്ലിനായുള്ള പരിശീലനം ധോണി പുനരാരംഭിച്ചിരിക്കുകയാണ്. ഇന്നലെ ചെന്നൈയിൽ എത്തിയ ധോണി ഇന്ന് മുതൽ പരിശീലനം ആരംഭിച്ചു. ചെപോകിൽ വെച്ച് ആണ് ധോണി പരിശീലനം പുനരാരംഭിക്കുന്നത്. ഇ ധോണിക്ക് ഒപ്പം റെയ്ന, അമ്പട്ടി റായ്ഡു, പിയുഷ് ചൗള എന്നിവരും പരിശീലനത്തിനിറങ്ങും.

മാർച്ച് 17നേക്ക് മുഴുവൻ ടീമും പരിശീലനത്തിനായി എത്തും എന്ന് ക്ലബ് അറിയിച്ചു. മാർച്ച് അവസാനമാണ് ഐ പി എൽ ആരംഭിക്കുന്നത്. ലോകകപ്പ് സെമിയിൽ ആണ് അവസാനമായി ധോണി ക്രിക്കറ്റ് കളിച്ചത്. അതിനു ശേഷം ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു താരം. ബി സി സി ഐയുടെ എ കരാർ പട്ടികയിൽ നിന്നും ധോണി പുറത്തായിരുന്നു. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വി20 ലോകകപ്പിൽ കളിക്കുക ആകും ധോണിയുടെ ലക്ഷ്യം.

Advertisement