ചെന്നൈയില്‍ ധോണിയ്ക്ക് അനുയോജ്യമായ സ്ഥാനം നാലാം നമ്പര്‍ -മൈക്കല്‍ ഹസ്സി

- Advertisement -

വരുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ എംഎസ് ധോണി ബാറ്റ് ചെയ്യേണ്ടത് നാലാം നമ്പറില്‍ എന്ന് മുന്‍ താരം മൈക്കല്‍ ഹസ്സി. ചെന്നൈ നിരയില്‍ പൊതുവേ വളരെ വൈകിയാണ് എംഎസ് ധോണി ബാറ്റ് ചെയ്ത് വരാറുള്ളത്. അഞ്ചാമതോ ആറാമതോ ആയി മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് ഇറങ്ങാറുള്ള ധോണി ചുരുക്കം മത്സരങ്ങളില്‍ നേരത്തെയും ഇറങ്ങിയിട്ടുണ്ട്.

അതേ സമയം ഈ സീസണില്‍ ടീമിന് ഗുണമുണ്ടാകുക ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്താല്‍ ആണെന്നാണ് ചെന്നൈയുടെ ബാറ്റിംഗ് കോച്ചും മുന്‍ താരവുമായിരുന്ന മൈക്കല്‍ ഹസ്സി പറയുന്നത്. എന്നാല്‍ ധോണി നാലാം നമ്പറില്‍ ഇറങ്ങുമ്പോള്‍ മധ്യനിരയിലെ മറ്റു താരങ്ങള്‍ അതിന് അനുസരിച്ച് ഇഴുകി ചേരേണ്ടതുണ്ടെന്നും മൈക്കല്‍ ഹസ്സി വ്യക്തമാക്കി.

ഇപ്പോള്‍ ടീമിന്റെ ഘടനയെക്കുറിച്ചൊന്നും വ്യക്തമായ ധാരണയില്‍ എത്തിയിട്ടില്ലെന്നും ഇപ്പോള്‍ തയ്യാറെടുപ്പുകളില്‍ മാത്രമാണ് ടീമിന്റെ ശ്രദ്ധയെന്നും മൈക്കല്‍ ഹസ്സി വ്യക്തമാക്കി.

Advertisement