ഐ.പി.എല്ലിലെ ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സുമായി ധോണി

20210411 085853
Credit: Twitter

ഐ.പി.എല്ലിൽ തന്റെ ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സുമായി ചെന്നൈ സൂപ്പർ കിംഗ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ 27 പന്തുകൾ നേരിട്ട ധോണി വെറും 18 റൺസ് മാത്രമാണ് എടുത്തത്. മത്സരത്തിൽ ധോണിയുടെ ശരാശരി 66.6 മാത്രമായിരുന്നു. മത്സരത്തിൽ ഒരു ബൗണ്ടറി പോലും നേടാൻ ധോണിക്കായിരുന്നില്ല.

12 വർഷത്തിനിടെ ആദ്യമായാണ് 25 പന്തുകൾ നേരിട്ട ഇന്നിംഗ്‌സിൽ ധോണിക്ക് ഒരു ബൗണ്ടറി പോലും നേടാനാവാതെ പോവുന്നത്. 2009ലാണ് അവസാനമായി ധോണി 25 പന്തുകൾ നേരിട്ട ഒരു ഐ.പി.എൽ മത്സരത്തിൽ ഒരു ബൗണ്ടറി പോലും നേടാതിരിക്കുന്നത്. 2009 റോയൽ ചലഞ്ചേഴ്‌സിനെതിരെ 28 പന്തിൽ 30 റൺസ് എടുത്ത ധോണിക്ക് ഒരു ബൗണ്ടറി പോലും നേടാനായിരുന്നില്ല.

Previous articleമൈക് ഫെലൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അസിസ്റ്റന്റ് പരിശീലകൻ ആയി തുടരും
Next article“മെസ്സി വന്നത് കൊണ്ടല്ല പി എസ് ജി വിടാൻ തീരുമാനിച്ചത്” – എമ്പപ്പെ