ധോണിയും ചെന്നൈ സൂപ്പർ കിംഗ്സും പരിശീലനം നിർത്തി!

- Advertisement -

കൊറോണ വൈറസ് ബാധ കാരണം ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ പരിശീലനം നിർത്തിവെച്ചു. അവസാന രണ്ട് ആഴ്ചകളായി ചെപോകിൽ പരിശീലനം നടത്തി വരികയായിരുന്നു ക്യാപ്റ്റൻ ധോണിയും ടീമംഗങ്ങളും. തമിഴ്നാട് സർക്കാറിന്റെ നിർദേശം കിട്ടിയതോടെ പരിശീലനം നിർത്തിവെച്ച് താരങ്ങൾ അവരുടെ നാട്ടിലേക്ക് തിരിച്ചു.

ധോണി ആരാധകരോട് സംസാരിച്ച ശേഷമാണ് ചെപോക് വിട്ടത്. ഇനി കൊറോണ ഭീതി ഒഴിഞ്ഞാൽ മാത്രമെ ക്ലബ് പരിശീലനം പുനരാരംഭിക്കുകയുള്ളൂ.
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിൽ ആയിരുന്നും ഐ പി എൽ നീട്ടിയതോടെ ധോണിയുടെ തിരിച്ചുവരവും ഏറെ വൈകും.

Advertisement