ധോണിയുടെ അച്ഛനും അമ്മയ്ക്കും കൊറോണ പോസിറ്റീവ്

Img 20210421 104139
- Advertisement -

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ മാതാവിനു പിതാവിനും കൊറോണ സ്ഥിരീകരിച്ചു. മാതാവ് ദേവികയും പിതാവ് പാൻ സിങും റാഞ്ചിയിലാണ് ഉള്ളത്. ഇരുവരെയും ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണ്. റാഞ്ചിയിലെ പൾസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആണ് ഇരുവരും ചികിത്സ തേടിയത്‌. ധോണി ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിന് ഒപ്പം മുംബൈയിൽ ആണ് ഉള്ളത്. ഇന്ത്യയിലെ കൊറോണ വ്യാപനം അതീവ തീവ്രതയിൽ തുടരുകയാണ്. മൂന്ന് ലക്ഷത്തോളം കൊറോണ കേസുകളാണ് അവസാന 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Advertisement