
- Advertisement -
ഐപിഎല്‍ സ്റ്റംപിംഗില്‍ റോബിന് ഉത്തപ്പയെ മറികടന്ന് മഹേന്ദ്ര സിംഗ് ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി മുന്‍ സീസണുകളില്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുത്ത റോബിന് ഉത്തപ്പ 32 ഐപിഎല്‍ സ്റ്റംപിംഗുകളാണ് നടത്തിയിട്ടുള്ളത്. ഇന്നലെ കെയിന്‍ വില്യംസണിനെ കരണ്‍ ശര്‍മ്മയുടെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ 33 സ്റ്റിംപിംഗുകള് തന്റെ പേരില്‍ കുറിക്കുകയായിരുന്നു. സീസണില്‍ ദിനേശ് കാര്‍ത്തിക് ടീമില്‍ എത്തിയതോടെ റോബിന് ഉത്തപ്പ കീപ്പിംഗ് ദൗത്യങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.
ദിനേശ് കാര്‍ത്തിക് 30 സ്റ്റംപിംഗുകളുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement