ധോണിയിൽ പ്രായമാവുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് സുരേഷ് റെയ്ന

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയിൽ പ്രായമാവുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കാണുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹ താരമാണ് സുരേഷ് റെയ്ന. ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പിനിടെ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയിലെ കഠിനമായ ചൂട് സഹിച്ച് മൂന്ന് മണിക്കൂറിൽ അധികം പരിശീലനം നടത്തിയെന്നും റെയ്ന പറഞ്ഞു.

ഓരോ തവണ പരിശീലനത്തിൽ ഏർപെടുമ്പോഴും വ്യത്യസ്‍തമായ രീതിയിൽ എന്തെങ്കിലും ചെയ്യാൻ ധോണി ശ്രമിച്ചെന്നും സുരേഷ് റെയ്ന പറഞ്ഞു. പരിശീലനത്തിനിടെ ധോണി മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെന്നും ധോണി ഇത്രയും മികച്ച രീതിയിൽ ബാറ്റ് ചെയുന്നത് മുൻപ് കണ്ടിട്ടില്ലെന്നും റെയ്ന പറഞ്ഞു.  ഐ.പി.എൽ ആരംഭിക്കുന്നതിന് മുൻപായി ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ധോണി പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധ പടർന്ന സാഹചര്യത്തിൽ ഐ.പി.എൽ നിർത്തിവെക്കുകയും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാമ്പ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം ജാക്ക് ഗ്രീലിഷ് തന്നെ
Next article“സീരി എ താരങ്ങൾ മുഴുവനും കൊറോണ ടെസ്റ്റിന് തയ്യാറാവണം”