“ധോണി തന്നെ അടുത്ത വർഷവും ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കും”

Mahendra Singh Dhoni Wicket Keeping Csk Ipl
Photo: Twitter/IPL

ഈ സീസൺ ഐ പി എൽ ചെന്നൈ സൂപർ കിങ്സിനും ഒപ്പം ക്യാപ്റ്റൻ ധോണിക്കും ഒരുപോലെ നിരാശയാർന്നതായിരുന്നു. ധോണിയുടെ കാലം കഴിഞ്ഞു എന്നും അദ്ദേഹം വിരമിക്കണമെന്നുമാണ് വിമർശകർ പറയുന്നത്. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെന്റിന് അങ്ങനെ ഒരു ചിന്ത ഇല്ല. അടുത്ത സീസണിലും ധോണി തങ്ങളുടെ ക്യാപ്റ്റനായി ഉണ്ടാകും എന്നും അതാണ് ടീമിന്റെ ആഗ്രഹം എന്നും ചെന്നൈ സൂപ്പർ കിങ്സിന്റെ സി ഇ ഒ കാശി വിശ്വനാഥൻ പറഞ്ഞു.

ധോണി ചെന്നൈയുടെ ക്യാപ്റ്റനായി ഉണ്ടാകും എന്ന് തനിക്ക് ഉറപ്പുണ്ട്. ചെന്നൈക്ക് മൂന്ന് ഐ പിഎൽ കിരീടൻ നേടി തന്നിട്ടുള്ള ആളാണ് ധോണി. ഇതുവരെ എല്ലാ പ്ലേ ഓഫുകളും ചെന്നൈ എത്തി. ഈ വർഷം മാത്രമാണ് ചെന്നൈ പ്ലേ ഓഫിൽ എത്താതിരുന്നത്. വേറെ ഒരു ടീമിനും ഇത്ര മികച്ച റെക്കോർഡ് ഇല്ല. അതുകൊണ്ട് തന്നെ ധോണി ക്യാപ്റ്റനായി തുടരുമെന്നും കാശി വിശ്വനാഥൻ പറഞ്ഞു.

Previous articleരോഹിത് ശർമ്മയുടെ പരിക്കിന്റെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സുനിൽ ഗാവസ്‌കർ
Next articleമുംബൈ ഇന്ത്യൻസ് ആരാധകർക്ക് ആശ്വാസം, പരിശീലനം പുനരാരംഭിച്ച് രോഹിത് ശർമ