ധോണി അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിന് ഒപ്പം ഉണ്ടാകും

Mahendra Singh Dhoni Csk Ipl
Photo: Twitter/@IPL
- Advertisement -

എം എസ് ധോണി അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിന് ഒപ്പം ഉണ്ടാകും എന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സി ഇ ഒ കാശി വിശ്വനാഥ്. ധോണി ഈ സീസൺ അവസാനം വിരമിക്കും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ ആണ് ചെന്നൈ സൂപ്പർ കിംഗ്സ് സി ഇ ഒയുടെ പ്രസ്താവന. എല്ലാം നല്ലതായാണ് ഇപ്പോൾ കാണുന്നത് എന്നും ധോണി തുടരും എന്ന് തന്നെയാണ് വിശ്വാസം എന്നും കാശി വിശ്വനാഥ് പറഞ്ഞു.

എന്നാൽ ഇത് തന്റെ അഭിപ്രായം മാത്രമാണെന്നും കാശി പറഞ്ഞു. നേരത്തെയും കാശി ഇതു പോലുള്ള പ്രസ്താവനകൾ നടത്തിയിരുന്നു. ധോണി തുടരും എന്നതിനൊപ്പം രവീന്ദ്ര ജഡേജ പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തും എന്നും കാശി വിശ്വനാഥ് പറഞ്ഞു.

Advertisement