കളത്തിലും കളത്തിനു പുറത്തും ധോണിയാണ് താരം : ഹസ്സി

- Advertisement -

ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാനപ്പെട്ട താരമാണ് ധോണി എന്ന് ഹസ്സി. കളത്തിലും അതിനു പുറത്തും ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാന താരമാണെന്നും ഹസ്സി കൂട്ടിച്ചേർത്തു. ധോണിയുടെ ശാന്ത സ്വഭാവമാണ് താൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നതെന്നും ഹസ്സി പറഞ്ഞു. ആർ സി ബിക്കെതിരെയാ മത്സരത്തിന് ശേഷമാണു ഹസ്സി ധോണിയെ പുകഴ്ത്തിയത്.

ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാനപ്പെട്ട കളിക്കാരൻ ആണെന്ന് പറഞ്ഞ ഹസ്സി ധോണി മികച്ചൊരു വിക്കറ്റ് കീപ്പറണെന്നും ബാറ്റിങ്ങിൽ ധോണി മികച്ച ഫോമിലാണെന്നും ഹസ്സി പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ധോണിയുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് താൻ കാണുന്നതെന്നും ഹസ്സി കൂട്ടിച്ചേർത്തു. ആർ സി ബിക്കെതിരെ 23 പന്തിൽ നിന്ന് 31 റൺസ് എടുത്ത് ധോണി ടീമിനെ വിജയതീരത്ത് അടുപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement