ധോണിയെ മാറ്റി, സ്മിത്ത് ഇനി പൂനെ നായകന്‍

- Advertisement -

റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനു പുതിയ നായകന്‍. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ധോണിയ്ക്ക് പകരം നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ടീം മാനേജ്മെന്റ് തീരുമാനം ധോണിയെ അറിയിച്ചപ്പോള്‍ അദ്ദേഹം അവരുമായി എല്ലാവിധത്തിലുമുള്ള സഹകരണം വാഗ്ദാനം ചെയ്യുകയായിരുന്നു. പൂനെയ്ക്ക് വേണ്ടി ധോണിയ്ക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. 2016 ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ 5 എണ്ണം മാത്രമാണ് ധോണിയ്ക്കും സംഘത്തിനും വിജയിക്കുവാനായത്.

Advertisement