ചെന്നൈ ടീമില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ധോണി, മറ്റു ടീമുകള്‍ മാനേജ്മെന്റ് ഇടപെടല്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിജയ രഹസ്യത്തിനു പിന്നില്‍ ടീമിന്റെ തിരഞ്ഞെടുപ്പ് മുതല്‍ ക്രിക്കറ്റ് സംബന്ധമായ കാര്യത്തില്‍ ധോണിയ്ക്ക് നല്‍കിയിരിക്കുന്ന പൂര്‍ണ്ണ സാന്നിധ്യമാണെന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍. എന്നാല്‍ മറ്റു ടീമുകളില്‍ ഉടമകളുടെ ഇടപെടലുകള്‍ ശക്തമാണെന്നും അതാണ് അവരുടെ മോശം പ്രകടനത്തിനു കാരണമാകുന്നതെന്നും ഗംഭീര്‍. ക്രിക്കറ്റിനു പുറത്ത് ബിസിനസ്സില്‍ വിജയിച്ചവരാണ് ഈ ഫ്രാഞ്ചൈസി ഉടമകളെല്ലാം. അവരും ക്രിക്കറ്റ് താരങ്ങളെപ്പോലെ തോല്‍ക്കുവാന്‍ മടിക്കുന്നവരാണ്. ക്രിക്കറ്റര്‍മാര്‍ തോല്‍വി അംഗീകരിക്കുമ്പോള്‍ ഇവര്‍ ഇറക്കിയ പൈസയ്ക്ക് ലഭിക്കുന്ന മൂല്യത്തെക്കുറിച്ചാണ് കൂടുതല്‍ വ്യാകുലരാകുന്നത്.

ഈ സാഹചര്യങ്ങളില്‍ ടീമിലെ ആഭ്യന്തര കാര്യങ്ങളില്‍ ഉടമകള്‍ ഇടപെടാറുണ്ട്. എന്നാല്‍ ചെന്നൈയുടെ കാര്യത്തില്‍ അങ്ങനെ ഒരു കീഴ്‍വഴക്കമില്ല. അവിടെ ധോണി തന്നെയാണ് നായകന്‍. മാനേജ്മെന്റ് സൈഡില്‍ നിന്ന് ആരും തന്നെ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളില്‍ ടീമില്‍ ഇടപെടലുകള്‍ നടത്താറില്ല. ചെന്നൈയുടെ ഏഴ് ഫൈനലുകള്‍ തന്നെ ഇതിനു ഏറ്റവും വലിയ ഉദാഹരണമാണെന്നും ഗംഭീര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവോഗ്സ് സ്കോര്‍ച്ചേര്‍സ് കോച്ച്
Next articleറയൽ മാഡ്രിഡ് യൂത്ത് ടീമിന്റെ പരിശീലകനാവാൻ സാബി അലോൺസോ