ചെപ്പോക്കില്‍ ബൗളിംഗ് തരിഞ്ഞെടുത്ത് ചെന്നൈ, ബാംഗ്ലൂരിനായി കോഹ്‍ലി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും

ഐപിഎല്‍ 12ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിന്റെ ആദ്യം മത്സരത്തില്‍ വിക്കറ്റ് എങ്ങനെ പെരുമാറുമെന്ന് ഉറപ്പില്ലെെന്നും അതിനാല്‍ ലക്ഷ്യം നല്‍കുക അത്ര എളുപ്പമല്ലാത്തതിനാല്‍ ചേസിംഗ് ആണ് ഫലപ്രദമെന്നാണ് താന്‍ കരുതുന്നതെന്ന് ധോണി വ്യക്തമാക്കി. താനും ബൗളിംഗ് തിരഞ്ഞെടുത്തേനെയെന്ന് വ്യക്തമാക്കി കോഹ‍്‍ലി.

റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവരാണ് വിദേശ താരങ്ങള്‍. അതേ സമയം ചെന്നൈ നിരയില്‍ ഷെയിന്‍ വാട്സണ്‍, ഡ്വെയിന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് വിദേശ താരങ്ങള്‍.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‍ലി, മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ശിവം ഡൂബേ, കോളിന്‍ ഡി ഗ്രാന്‍ഡോം, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്, നവദീപ് സൈനി

ചെന്നൈ സൂപ്പര്‍ കിംഗ്സ്: അമ്പാട്ടി റായിഡു, ഷെയിന്‍ വാട്സണ്‍, സുരേഷ് റെയ്ന, എംഎസ് ധോണി, കേധാര്‍ ജാഥവ്, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍.

Previous articleഐപിഎല്‍ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കി യപ്പ്ടിവി
Next articleഐപിഎല്ലിൽ ആർഭാടം നിറഞ്ഞ ഓപ്പണിങ് സെറിമണി ഇല്ല, പകരം മിലിട്ടറി ബാന്‍ഡിന്റെ സംഗീത വിരുന്ന്