ധോണിയുടെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ്, ടീമിനൊപ്പം ചേരും

- Advertisement -

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവായി. ഇതോടെ താരം ചെന്നൈയിൽ വെച്ച് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ കണ്ടിഷനിങ് ക്യാമ്പിൽ പങ്കെടുക്കും. ഓഗസ്റ്റ് 15 മുതൽ 20 വരെ ചെന്നൈയിൽ വെച്ചാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലനം ക്യാമ്പ്. ടീമിനൊപ്പം ചേരുന്നതിന് മുൻപ് കഴിഞ്ഞ ദിവസമാണ് ധോണി കൊറോണ ടെസ്റ്റ് നടത്തിയത്.

പരിശീലനം ക്യാമ്പിന് ശേഷം ഓഗസ്റ്റ് 21ന് ചെന്നൈ സൂപ്പർ കിങ്‌സ് യു.എ.ഇയിലേക്ക് തിരിക്കും. എന്നാൽ യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപ് ബി.സി.സി.ഐ നിർദേശ പ്രകാരം 2 കൊറോണ ടെസ്റ്റുകൾ കൂടി താരങ്ങൾ നടത്തണം. ഇത് രണ്ടും നെഗറ്റീവ് ആയാൽ മാത്രമേ താരങ്ങൾക്ക് യു.എ.ഇയിലേക്ക് പോവാൻ കഴിയു. സെപ്റ്റംബർ 19 മുതൽ യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വെച്ചാണ് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുക.

Advertisement