ധോണിയുടെ റൺസുകൾ എല്ലാം വ്യക്തിപരം, വിമർശനവുമായി ഗംഭീർ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ധോണി ടീമിനെ മുൻപിൽ നിന്ന് നയിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഗംഭീർ പറഞ്ഞു.

മത്സരത്തിന്റെ അവസാന ഓവറിൽ ധോണി നേടിയ മൂന്ന് സിക്സുകൾ എല്ലാം വ്യക്തിപരമായിരുന്നെന്നും ഗംഭീർ ആരോപിച്ചു. ധോണി ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതിനെയും ഗംഭീർ വിമർശിച്ചു. ഋതുരാജ് ഗെയ്ക്‌വാദിനെയും സാം കൂരനെയും നേരത്തെ ഇറക്കിയതിന്റെ യുക്തി തനിക്ക് മനസ്സിലായില്ലെന്നും ക്യാപ്റ്റൻ എന്ന നിലയിൽ ധോണി മുൻപിൽ നിന്ന് നയിക്കണമെന്നും ഗംഭീർ പറഞ്ഞു.

217 റൺസ് ചെസ് ചെയ്യുമ്പോൾ ഏഴാം നമ്പറിൽ ധോണി ഇറങ്ങിയത് എന്തിനാണെന്നും അപ്പോഴേക്കും മത്സരം അവസാനിച്ചിരുന്നെന്നും ഗംഭീർ പറഞ്ഞു. വേറെ ഏതെങ്കിലും ഒരു ബാറ്റ്സ്മാനായ ക്യാപ്റ്റൻ ഏഴാം നമ്പറിൽ ഇറങ്ങിയിരുന്നേൽ കടുത്ത വിമർശനത്തിന് വിധേയനാവുമായിരുന്നെന്നും ധോണി ആയതുകൊണ്ട് ആളുകൾ അതിനെപ്പറ്റി സംസാരിക്കില്ലെന്നും ഗംഭീർ പറഞ്ഞു.

Previous articleയുവേഫയുടെ ഈ സീസണിലെ മികച്ച താരം ഈ മൂന്ന് താരങ്ങളിൽ നിന്ന്
Next articleമിച്ചൽ മാർഷ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്