ധോണി ചെന്നൈയിൽ എത്തി

- Advertisement -

ഐ പി എല്ലിനായി തയ്യാറാകാനായി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയിൽ എത്തി. താരം ചെന്നൈയിൽ എത്തിയ വീഡിയോ ക്ലബ് പങ്കുവെച്ചു. ഇനി ധോണിക്ക് ഒരാഴ്ച ക്വാരന്റൈൻ പൂർത്തിയാക്കേണ്ടതുണ്ട്. അതിനു ശേഷം ധോണി പരിശീലനം ആരംഭിക്കും. ഏപ്രിൽ രണ്ടാം വാരത്തിൽ ഐ പി എൽ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനു മുമ്പ് മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കുക ആകും ധോണിയുടെ ലക്ഷ്യം.

ധോണി മാത്രമല്ല അമ്പാട്ടി റായ്ഡുവും ചെന്നൈയിൽ എത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫി കഴിയുന്നതോടെ മറ്റു താരങ്ങളും ചെന്നൈയിൽ എത്തും. അടുത്ത ആഴ്ചയോടെ ചെന്നൈ സൂപ്പർ കിങ്സ് അവരുടെ പരിശീലനം ആരംഭിക്കും. കഴിഞ്ഞ സീസണിലെ നിരാശ മാറ്റേണ്ടതുള്ളത് കൊണ്ട് വലിയ ഒരുക്കമാണ് ചെന്നൈ ഇത്തവണ നടത്തുന്നത്.

Advertisement