“ധോണിയാണ് എന്നും എന്റെ ക്യാപ്റ്റൻ” – ബാലാജി

Post Image 5695b18

ധോണി അടക്കം ഉള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിച്ച സി എസ് കെ ബൗളിംഗ് കോച്ച് ആർ ബാലാജി ധോണി തന്നെയാകും എന്നും ത‌ന്റെ ക്യാപ്റ്റൻ എന്ന് പറഞ്ഞു. എംഎസ് ധോണിക്ക് പകരം വെക്കാൻ മറ്റാർക്കും കഴിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എപ്പോഴും എന്റെ ക്യാപ്റ്റനാണ്. ധോണി ഈ ഫ്രാഞ്ചൈസിയുടെ ഹൃദയവും ആത്മാവുമാണ്. ആരാധകരും അദ്ദേഹത്തെ കാണണമെന്ന് പ്രതീക്ഷിക്കുന്നു. ബാലാജി പറയുന്നു.

ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്, പക്ഷേ തീർച്ചയായും എംഎസ് ആണ് എന്റെ ക്യാപ്റ്റൻ,” ബാലാജി പറഞ്ഞു. ധോണി തന്നെയാകും അടുത്ത ഐ പി എല്ലിലും സി എസ് കെയെ നയിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleആൻഡി ഫ്ലവർ പഞ്ചാബ് കിംഗ്സ് വിട്ടു
Next articleപരിക്ക് മൂലം ക്രിസ്റ്റിയൻ റൊമേറോ ഈ വർഷം ഇനി കളിക്കില്ല