“ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ ധോണി ശ്രമം തുടങ്ങി”

- Advertisement -

ധോണിയുടെ കാലഘട്ടത്തിന് ശേഷം ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാനുള്ള പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ ധോണി ഇപ്പോൾ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ. കഴിഞ്ഞ 10 ഇന്ത്യൻ പ്രീമിയർ ലീഗുകളിൽ ധോണിയാണ് ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചത്. കഴിഞ്ഞ മാസം ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിലും ധോണിയുടെ കാലഘട്ടം അവസാന ഘട്ടത്തിലേക്ക് എന്ന സൂചനകൾ ഉണ്ടായിരുന്നു.

ധോണി കുറച്ചു കാലമായി ചെന്നൈയിൽ എങ്ങനെ ക്യാപ്റ്റൻസി പരിവർത്തനം ചെയ്യും എന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഒരു സമയമെത്തിയാൽ ധോണി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറേണ്ടിവരുമെന്നും ബ്രാവോ പറഞ്ഞു. അതെ സമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതുകൊണ്ട് ധോണിയുടെ ക്യാപ്റ്റൻസി സ്റ്റൈലിൽ മാറ്റം ഉണ്ടാവുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും ബ്രാവോ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിന് ഇന്ത്യയിൽ എവിടെപ്പോയാലും ആരാധകർ ഉണ്ടെന്നും ബ്രാവോ പറഞ്ഞു.

Advertisement