ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണി : മൈക്ക് ഹസി

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെന്ന് മുൻ ഓസ്‌ട്രേലിയൻ താരം മൈക്ക് ഹസി. ഏതൊരു സമ്മർദ്ദ ഘട്ടത്തിലും കൂൾ ആയി നിൽക്കാനുള്ള കഴിവ് മഹേന്ദ്ര സിംഗ് ധോണിക്കുന്നുണ്ടെന്നും മൈക്ക് ഹസി പറഞ്ഞു.

ധോണി ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ചെന്നൈ സൂപ്പർ കിങ്സിൽ മറ്റൊരു റോളിൽ നിലനിർത്താൻ ചെന്നൈ സൂപ്പർ കിങ്‌സ് ഉടമകൾ ആഗ്രഹിക്കുന്നുണ്ടെന്നും ഹസി പറഞ്ഞു. ഈ ദശകം കഴിയുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് പുതിയൊരു ടീമിന് വാർത്തെടുക്കുമെന്നും ഹസി പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സിൽ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം കളിച്ച താരമാണ് ഹസി. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 59 ഐ.പി.എൽ മത്സരങ്ങൾ ധോണി കളിച്ചിട്ടുണ്ട്.

Previous articleകേരള താരം വി പി സുഹൈർ വീണ്ടും ഈസ്റ്റ് ബംഗാളിലേക്ക്
Next article“ഖുർആൻ ആണ് തനിക്ക് ഇഷ്ടപ്പെട്ട സംഗീതം” – പോഗ്ബ