ചെന്നൈ നിരയില്‍ ധോണി ബാറ്റിംഗിനു നേരത്തെയെത്തും

ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ചെന്നൈ ബാറ്റിംഗ് ഓര്‍ഡറില്‍ ഉയര്‍ന്ന സ്ഥാനത്ത് ധോണി ക്രീസിലെത്തുമെന്ന് സൂചന നല്‍കി കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. സ്ഥാനം ഏതാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും റെയ്‍നയ്ക്ക് പിന്നാലെ നാലാം സ്ഥാനത്ത് ധോണിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധോണിയ്ക്കായി സ്ഥിരം പൊസിഷനൊന്നും മാറ്റി വയ്ക്കുന്നില്ലെങ്കിലും മത്സര സ്ഥിതിയനുസരിച്ച് പൊസിഷനില്‍ മാറ്റങ്ങള്‍ വരാമെന്നാണ് ഫ്ലെമിംഗ് പറഞ്ഞത്.

ചെന്നൈയ്ക്ക് വേണ്ടി മധ്യ ഓവറുകള്‍ കളിക്കുവാനായി കേധാര്‍ ജാഥവ്, അമ്പാട്ടി റായിഡു, രവീന്ദ്ര ജ‍ഡേജ, ഡ്വെയിന്‍ ബ്രാവോ എന്നിവരെയാണ് ടീം കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ തന്നെ ധോണി ബാറ്റ്സ്മാന്റെ റോളില്‍ കൂടുതല്‍ കളിക്കുന്നൊരു സീസണായിരിക്കും ഐപിഎല്‍ 2018 സീസണ്‍ എന്ന് ഫ്ലെമിംഗ് അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്രൈസ്റ്റ്ചര്‍ച്ചില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനു, ജയം 4 വിക്കറ്റകലെ
Next articleചാലിശ്ശേരിയിൽ ലക്കി സോക്കർ ആലുവയ്ക്ക് വിജയം