ഡി വില്ലിയേഴ്സ് ഈ സീസണിലും ബാംഗ്ലൂരിലെത്തും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

എബി ഡി വില്ലിയേഴ്സ് പുതിയ സീസണിലും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിരയിലുണ്ടാകുമെന്ന് അറിയിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല്‍. ആശിഷ് നെഹ്റയെ ബാംഗ്ലൂര്‍ ബൗളിംഗ് കോച്ചായി നിയമിച്ച ശേഷം പത്രലേഖകരോട് സംസാരിക്കവേയാണ് ഡിവില്ലിയേഴ്സിനെക്കുറിച്ച് ചുരിവാല്‍ കൂടുതല്‍ വ്യക്തത വരുത്തിയത്.

മേയില്‍ ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്തുവെങ്കിലും ഡി വില്ലിയേഴ്സ് ഐപിഎലില്‍ കളിക്കുമെന്നും ചുരിവാല്‍ വ്യക്തമാക്കി. ആര്‍സിബിയക്കായി കളിക്കുമെന്നത് ഡി വില്ലിയേഴ്സ് വ്യക്തമാക്കിയിട്ടുണ്ടെന്നും അത് പലപ്പോഴും ഇതിനു മുമ്പ് തന്നെ മാനേജ്മെന്റും സ്ഥിതീകരിച്ചതാണെന്ന് ചുരിവാല്‍ പറഞ്ഞു.