മൂന്ന് വിദേശ താരങ്ങളെ മാത്രം ടീമിലുള്‍പ്പെടുത്തി ഡല്‍ഹി

- Advertisement -

ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ ഫിറോസ് ഷാ കോട്‍ലയില്‍ അന്തിമ ഇലവനില്‍ മൂന്ന് വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഡല്‍ഹി. ടോസ് നേടി ചെന്നൈ ഡല്‍ഹിയെ ബാറ്റിംഗനയയ്ക്കുകയായിരുന്നു. ഐപിഎല്‍ നിയമപ്രകാരം ടീമില്‍ നാല് വിദേശ താരങ്ങള്‍ വരെ ആവാമെന്നിരിക്കെയാണ് ഇന്ത്യന്‍ താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് ഡല്‍ഹിയുടെ ടീം പ്രഖ്യാപനം.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച രണ്ട് വിദേശ താരങ്ങളായ ജൂനിയര്‍ ഡാല, ജേസണ്‍ റോയ് എന്നിവര്‍ക്ക് ഇന്നത്തെ മത്സരത്തില്‍ സ്ഥാനം നഷ്ടമായപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്‍ തിരികെ ടീമിലേക്ക് എത്തി. നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനേയും ട്രെന്റ് ബോള്‍ട്ടുമാണ് ടീമിലുള്ള വിദേശ താരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement