സുവര്‍ണ്ണാവസരം കൈവിട്ടു, ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഫൈനല്‍ കളിയ്ക്കാത്ത ഏക ഫ്രാഞ്ചൈസിയായി ഡല്‍ഹി ക്യാപിറ്റല്‍സ്

- Advertisement -

ഐപിഎലിലെ പ്രധാന ഫ്രാഞ്ചൈസികളില്‍ ഒരു തവണ പോലും ഫൈനല്‍ കളിയ്ക്കാനാകാത്ത ഏക ടീമെന്ന മോശം പേര് ഡല്‍ഹി ക്യാപിറ്റല്‍സിനു സ്വന്തം. ഇതിനു മുമ്പ് പ്ലേ ഓഫുകളില്‍ ഒരു ജയം പോലും ടീമിനു നേടാനാകാതെ പോയ ചീത്തപ്പേര് ഇത്തവണ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ വീഴ്ത്തി മാറ്റിയെടുത്തുവെങ്കിലും ‍ഡല്‍ഹിയുടെ യുവനിരയ്ക്ക് രണ്ടാം ക്വാളിഫയറില്‍ ചെന്നൈയെ മറികടക്കുവാനാകാതെ പോയപ്പോള്‍ ഐപിഎലിലെ എട്ട് ഫ്രാഞ്ചൈസികളില്‍ ഫൈനല്‍ കളിയ്ക്കാത്ത ഏക ഫ്രാഞ്ചൈസിയായി ടീം മാറി.

മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേരില്‍ കളിച്ചിരുന്ന ടീമിനു പ്ലേ ഓഫില്‍ കടക്കുവാന്‍ അവസരം ലഭിച്ചുവെങ്കിലും അന്ന് ജയം സ്വന്തമാക്കുവാന്‍ ടീമിനായിരുന്നില്ല. 2008ല്‍ ആദ്യ സീസണില്‍ ടീം ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനോട് ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. 2009ലും സെമി ഫൈനലില്‍ തോല്‍വിയായിരുന്നു ടീമിന്റെ ഫലം.

പിന്നീട് 2012ല്‍ ടീം പ്ലേ ഓഫിലേക്ക് ആദ്യ സ്ഥാനക്കാരായി കടന്നുവെങ്കിലും ഒരു മത്സരം പോലും ജയിക്കുവാനാകാതെ പുറത്തേയ്ക്ക് പോകുകയായിരുന്നു.

Advertisement