വിജയിച്ചാല്‍ പ്ലേ ഓഫ്, ഇല്ലേല്‍ നാളെ മുംബൈയുടെ അനുഗ്രഹത്തിനായി കാത്തിരിക്കണം, ബാംഗ്ലൂര്‍-ഡല്‍ഹി പോരിന്റെ ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്‍ പ്ലേ ഓഫ് നാളെ അവസാനിക്കുമ്പോള്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീം ആരെന്ന് ഇന്ന് തീരുമാനമാകും. ഇന്ന് ബാംഗ്ലൂരും ഡല്‍ഹിയും തമ്മില്‍ കളിക്കുമ്പോള്‍ വിജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. അതേ സമയം വലിയ തോല്‍വിയാണ് ഫലമെങ്കില്‍ റണ്‍ റേറ്റില്‍ കൊല്‍ക്കത്തയ്ക്ക് പിന്നില്‍ പോകുവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അങ്ങനെയെങ്കില്‍ ആ ടീം നാളെ സണ്‍റൈസേഴ്സ് വിജയിക്കുകയാണെങ്കില്‍ പ്ലേ ഓഫ് കാണാതെ പുറത്ത് പോകും.

മത്സരത്തില്‍ ടോസ് നേടി ഡല്‍ഹി നായകന്‍ ശ്രേയസ്സ് അയ്യര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി നിരയില്‍ മൂന്ന് മാറ്റവും ബാംഗ്ലൂര്‍ നിരയില്‍ രണ്ട് മാറ്റവുമാണുള്ളത്.

അജിങ്ക്യ രഹാനെ, അക്സര്‍ പട്ടേല്‍, ഡാനിയേല്‍ സാംസ് എന്നിവര്‍ ഡല്‍ഹി ടീമിലേക്ക് എത്തുമ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, പ്രവീണ്‍ ഡുബേ എന്നിവര്‍ ടീമിന് പുറത്ത് പോകുന്നു. ബാംഗ്ലൂര്‍ നിരയില്‍ രണ്ട് മാറ്റമാണുള്ളത്. നവ്ദീപ് സൈനിയ്ക്ക് പകരം ഷഹ്ബാസ് അഹമ്മദും ഗുര്‍കീരത്ത് സിംഗ് മന്നിനു പകരം ശിവം ഡുബേയുംടീമിലേക്ക് എത്തുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Josh Philippe, Devdutt Padikkal, Virat Kohli(c), AB de Villiers(w), Washington Sundar, Shivam Dube, Shahbaz Ahmed, Chris Morris, Isuru Udana, Mohammed Siraj, Yuzvendra Chahal

ഡല്‍ഹി ക്യാപിറ്റല്‍സ്: Shikhar Dhawan, Prithvi Shaw, Ajinkya Rahane, Shreyas Iyer(c), Rishabh Pant(w), Marcus Stoinis, Daniel Sams, Axar Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje