ഡെൽഹി ക്യാപിറ്റൽസ് ധവാനെ നിലനിർത്തില്ല

Img 20211125 094251

പുതിയ സീസണ് ഡെൽഹി ക്യാപിറ്റൽസ് നിലനിർത്തുന്ന നാലു താരങ്ങൾ ശികർ ധവാൻ ഉണ്ടാകില്ല എന്ന് റിപ്പോർട്ടുകൾ. അവസാന രണ്ടു സീസണിലെയും ഡെൽഹിയുടെ ടോപ് സ്കോററെ നിലനിർത്തേണ്ടതില്ല എന്നാണ് ഇപ്പോൾ ഡെൽഹിയുടെ തീരുമാനം. ധവാന് പ്രായം 36 ആയി എന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. റിഷഭ് പന്ത്, അക്സർ പട്ടേൽ, നോർടിയ, പൃത്വി ഷാ എന്നിവരെ ആകും ഡെൽഹി നിലനിർത്തുക. മുൻ ഡെൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യറിനെയും ക്ലബ് റിലീസ് ചെയ്യും. അശ്വിൻ, അമിത് മിശ്ര എന്നിവരെയും ടീം നിലനിർത്താൻ ആലോചിക്കുന്നില്ല.

Previous articleആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ടോസ്
Next articleഇന്ത്യൻ ടീം ബ്രസീലിൽ, ഇനി വലിയ മത്സരങ്ങൾ