
ഈ സീസണില്‍ തനിക്ക് ലഭിച്ച 2.8 കോടി രൂപ വേണ്ടെന്ന് പറഞ്ഞ് ഡല്‍ഹി മുന്‍ നായകന് ഗൗതം ഗംഭീര്‍. ഡല്‍ഹിയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ശേഷം ശ്രേയസ്സ് അയ്യരുടെ പേര് ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് ഗൗതം ഗംഭീര്‍ ആയിരുന്നു. ഇതിനെത്തുടര്‍ന്ന് ഗംഭീറിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ സാധിക്കുന്നത് താരം ഈ സീസണില്‍ പണം കൈപ്പറ്റാതെ ഡല്‍ഹിയ്ക്ക് വേണ്ടി കളിക്കാമെന്ന് അറിയിക്കുകയായിരുന്നു എന്നാണ്.
ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയം ഏറ്റുവാങ്ങിയ ഡല്‍ഹിയുടെ പ്രകടനത്തില്‍ ഇനി മാറ്റമുണ്ടാകുമെന്നും അതിനു ഈ തീരുമാനം ഗുണം ചെയ്യുമെന്നുമാണ് ഗംഭീര്‍ താന്‍ രാജി വെച്ചതിനു കാരണമായി പറഞ്ഞത്. പണം വേണ്ടെന്ന ഗംഭീറിന്റെ തീരുമാനത്തില്‍ ഡല്‍ഹി മാനേജ്മെന്റ് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് അറിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial