
വിവാദ നായകന് മുഹമ്മദ് ഷമിയെ ടീമിലുള്പ്പെടുത്തിയതിനുള്ള വിശദീകരണവുമായി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സിഇഒ വിനോദ് ദുവ. ടീമിലെടുക്കുന്നത് താരത്തിന്റെ കഴിവനുസരിച്ച മാത്രമാണെന്നും വ്യക്തിഗത ജീവിതവും പ്രൊഫഷണല്‍ ജീവിതവും കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്നുമാണ്. ബിസിസിഐ താരത്തിനെ വിലക്കിയിട്ടില്ല. അതിനാല്‍ തന്നെ താരത്തെ കളിപ്പിക്കാതിരിക്കുവാന് വ്യക്തിഗത ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണമാകരുതെന്നാണ് താന്‍ കരുതുന്നതെന്ന് ദുവ പറഞ്ഞു.
ഷമിയുടെ ഭാര്യ ഹസിന് ജഹാനുമായുള്ള ഗാര്‍ഹിക പ്രശ്നങ്ങളുടെ ഭാഗമായി കൊല്‍ക്കത്ത പോലീസില്‍ താരത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്മേല് അന്വേഷണത്തിനായി എത്തണമെന്ന് താരത്തിനോട് പറഞ്ഞിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial