വീണ്ടും ധവാന്റെ വെടിക്കെട്ട്, മികച്ച സ്‌കോറുമായി ഡൽഹി

Shikhar Dhawan Delhi Capitals
Photo:IPL

തുടർച്ചയായ രണ്ടാം മത്സരത്തിലും ശിഖർ ധവാന്റെ വെടിക്കെട്ട് കണ്ട മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ മികച്ച സ്‌കോറുമായി ഡൽഹി ക്യാപിറ്റൽസ്. പുറത്താവാതെ 61 പന്തിൽ 106 റൺസ് എടുത്ത ശിഖർ ധവാന്റെ സെഞ്ചുറി മികവിൽ ഡൽഹി ക്യാപിറ്റൽസ് 5 വിക്കറ്റ് നഷ്ട്ടത്തിൽ 164 റൺസാണ് എടുത്തത്. 12 ബൗണ്ടറികളും 3 സിക്സുകളും ചേർന്നതായിരുന്നു ശിഖർ ധവാന്റെ സെഞ്ചുറി.

ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതെ സമയം ഡൽഹി നിരയിൽ ശിഖർ ധവാന് പുറമെ മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരുന്നില്ല. ശ്രേയസ് അയ്യരും റിഷഭ് പന്തും 14 റൺസ് വീതം എടുത്ത് പുറത്താവുകയും ചെയ്തു. മികച്ച കൂട്ടുകെട്ടുകൾ സൃഷ്ട്ടിക്കാൻ കഴിയാതെ പോയതാണ് ഡൽഹി ക്യാപിറ്റൽസിന് വലിയ സ്കോർ കണ്ടെത്തുന്നതിൽ നിന്ന് തിരിച്ചടിയായത്. കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാക്‌സ്‌വെൽ, നിഷാം, അശ്വിൻ എന്നിവർ ഒരു വിക്കറ്റ് വീതം വീഴ്ത്തി.

Previous articleഐ പി എല്ലിൽ ചരിത്രം കുറിച്ച് ധവാൻ!!!
Next articleസച്ചിൻ സുരേഷ് ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം