സുരക്ഷ ക്ലിയറന്‍സ് ലഭിച്ചില്ല, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലനം കാണാനാകാതെ ആരാധകര്‍

- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലനം കാണുവാന്‍ 12000 കാണികള്‍ എത്തിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലനം ഒഴിഞ്ഞ ഗാലറിയില്‍. ആരാധകര്‍ക്ക് പ്രവേശനം നല്‍കുവാന്‍ ഫ്രാഞ്ചൈസിയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഡല്‍ഹി പോലീസിന്റെ അനുമതി ലഭിയ്ക്കാതിരുന്നതാണ് ടീമിന്റെ ആരാധകര്‍ക്ക് തിരിച്ചടിയായത്.

തങ്ങളും ആരാധകര്‍ക്ക് അനുമതി ലഭിയ്ക്കണമെന്നായിരുന്നുവെങ്കിലും പോലീസ് ക്ലിയറന്‍സ് ലഭിക്കാതിരുന്നതാണ് തിരിച്ചടിയായതെന്ന് ക്യാപിറ്റല്‍സ് മാനേജ്മെന്റ് വ്യക്തമാക്കി. പുതിയ മാനേജ്മെന്റിന്റെ കീഴില്‍ ഫാന്‍ ബേസ് വളര്‍ത്തിയെടുക്കുക എന്നത് പ്രധാന ഉദ്ദേശമാണെന്നാണ് സിഇ ധീരജ് മല്‍ഹോത്ര വ്യക്തമാക്കിയത്.

ബെംഗളൂരു എഫ്സി ഉടമകളായ ജെഎസ്ഡബ്ല്യു ആണ് ടീമിന്റെ പുതിയ സഹ ഉടമകള്‍. ടീമിന്റെ മുന്നിലെ ഏറ്റവും പ്രധാന ലക്ഷ്യം ആരാധക്കൂട്ടത്തെ സൃഷ്ടിച്ചെടുക്കുക എന്നതാണെന്ന് ധീരജ് വ്യക്തമാക്കി.

Advertisement