ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമത്, രാജസ്ഥാന്‍ അവസാന സ്ഥാനക്കാര്‍ – സ്കോട്ട് സ്റ്റൈറിസിന്റെ പ്രവചനം ഇപ്രകാരം

- Advertisement -

ഐപിഎല്‍ 2020ന്റെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ക്ക് ശേഷമുള്ള സ്ഥാനം എങ്ങനെയെന്നുള്ള പ്രഖ്യാപനവുമായി മുന്‍ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ സ്കോട്ട് സ്റ്റൈറിസ്. താരത്തിന്റെ പ്രവചന പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ് ആവും ഒന്നാം സ്ഥാനക്കാരായി പ്രാഥമിക ഘട്ടം കടക്കുക. താരം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഡല്‍ഹിയ്ക്ക് പിന്നില്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരും ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലാം സ്ഥാനത്തുമായി യോഗ്യത നേടുമെന്നാണ് സ്റ്റൈറിസിന്റെ പ്രവചനം. സണ്‍റൈസേഴ്സ് അഞ്ചാം സ്ഥാനത്തും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആറാം സ്ഥാനത്തും മാത്രമാവും ഫിനിഷ് ചെയ്യുക എന്നാണ് മുന്‍ താരം പ്രവചിച്ചത്.

കിംഗ്സ് ഇലവന്‍ പഞ്ചാബ് ഏഴാം സ്ഥാനക്കാരാകുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ആണ് അവസാനം ഫിനിഷ് ചെയ്യുക. ഒരു വലിയ ഇന്ത്യന്‍ സൂപ്പര്‍ താരം ഇല്ലാത്തതാണ് രാജസ്ഥാന്റെ പ്രധാന പ്രശ്നമായി വിലയിരുത്തപ്പെടുന്നത്. വിദേശ താരങ്ങളെ ഏറെ ആശ്രയിക്കുന്ന ടീമിന് ഇത്തവണ ബെന്‍ സ്റ്റോക്സിന്റെ സേവനവും ലഭിച്ചേക്കില്ല.

Advertisement