ജയിച്ചെങ്കിലും ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി, ശ്രേയസ് അയ്യർക്ക് പരിക്ക്

Shreyas Iyer Delhi Capitals Ipl
Photo: Twitter/IPL
- Advertisement -

രാജസ്ഥാൻ റോയല്സിനെതിരെ ജയിച്ച് ഐ.പി.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരിച്ചടി. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരിക്കാണ് ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടിയായത്.

രാജസ്ഥാൻ റോയഴ്‌സിനെതിരായ മത്സരത്തിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് ശ്രേയസ് അയ്യരുടെ തോളിന് പരിക്കേറ്റത്. തുടർന്ന് ശ്രേയസ് അയ്യർ ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. ശ്രേയസ് അയ്യരുടെ അഭാവത്തിൽ ശിഖർ ധവാൻ ആണ് തുടർന്ന് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത്.

ശ്രേയസ് അയ്യരുടെ തോളിന് വേദനയുണ്ടെന്നും പരിക്കിന്റെ വ്യാപ്തി കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മനസ്സിലാവൂ എന്നും മത്സര ശേഷം ശിഖർ ധവാൻ പറഞ്ഞിരുന്നു. മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഐ.പി.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

Advertisement