ഡൽഹി – കൊൽക്കത്ത പോരാട്ടം!, ടോസ് അറിയാം

Shreyas Iyyer Delhi Capitals Ipl
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റേഴ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പിച്ചിൽ പുല്ലിന്റെ അംശവും നനവും ഉള്ളതാണ് ഡൽഹി ആദ്യം ബൗൾ ചെയ്യാൻ കാരണമെന്ന് ഡൽഹി ക്യാപിറ്റൽസ് ശ്രേയസ് അയ്യർപറഞ്ഞു.

രണ്ട് മാറ്റങ്ങളുമായാണ് ഡൽഹി ഇന്ന് ഇറങ്ങുന്നത്. സംസിന് പകരം നോർജെയും പ്രിത്വി ഷാക്ക് പകരം അജിങ്കെ രഹാനെയെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. കൊൽക്കത്തയും രണ്ട് മാറ്റങ്ങളുമായാണ് ടീമിനെ ഇറക്കിയിരിക്കുന്നത്. പരിക്ക് മാറി നരൈനും കുൽദീപ് യാദവിന് പകരം നഗർകോടിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

Kolkata Knight Riders : Shubman Gill, RA Tripathi, N Rana, EJG Morgan*, KD Karthik†, SP Narine, PJ Cummins, LH Ferguson, KL Nagarkoti, M Prasidh Krishna, CV Varun

Delhi Capitals : AM Rahane, S Dhawan, SS Iyer*, RR Pant†, MP Stoinis, SO Hetmyer, AR Patel, R Ashwin, K Rabada, TU Deshpande, A Nortje

Advertisement