അബ്ദുള്‍ സമദിന് ഐപിഎല്‍ അരങ്ങേറ്റം, ഡല്‍ഹി ക്യാപിറ്റല്‍സിന് ടോസ്

- Advertisement -

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ നേരിടും. മത്സരത്തില്‍ ടോസ് നേടി ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്

സണ്‍റൈസേഴ്സ് നിരയില്‍ അബ്ദുള്‍ സമദ് തന്റെ ഐപിഎല്‍ അരങ്ങേറ്റം നടത്തുമ്പോള്‍ ഡല്‍ഹിയ്ക്കായി പരിക്ക് മാറി ഇഷാന്ത് ശര്‍മ്മ തിരികെ എത്തുന്നു. അവേശ് ഖാന് പകരം ആണ് ഇഷാന്ത് എത്തുന്നത്. കെയിന്‍ വില്യംസണ്‍ മുഹമ്മദ് നബിയ്ക്ക് പകരം സണ്‍റൈസേഴ്സ് മധ്യനിരയ്ക്ക് കരുത്തേകുവാന്‍ എത്തുമ്പോള്‍ സാഹയ്ക്ക് പകരം ആണ് സമദ് ടീമിലെത്തുന്നത്.

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: David Warner(c), Jonny Bairstow(w), Kane Williamson, Manish Pandey, Abdul Samad, Priyam Garg, Abhishek Sharma, Rashid Khan, Bhuvneshwar Kumar, K Khaleel Ahmed, T Natarajan

ഡല്‍ഹി ക്യാപിറ്റല്‍സ്: : Prithvi Shaw, Shikhar Dhawan, Rishabh Pant(w), Shreyas Iyer(c), Shimron Hetmyer, Marcus Stoinis, Axar Patel, Amit Mishra, Kagiso Rabada, Ishant Sharma, Anrich Nortje

Advertisement