ഡെൽഹി ബൗളർമാരെ അടിച്ചു പറത്തി ചെന്നൈ സൂപ്പർ കിംഗ്സ്, വരവ് അറിയിച്ച് റെയ്ന

20210410 212355
- Advertisement -

ഐ പി എല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച സ്കോർ പടുത്ത് ഉയർത്താൻ ചെന്നൈ സൂപ്പർ കിങ്സിനായി. ഇന്ന് ഡെൽഹി ക്യാപിറ്റൽസിനെ നേരിടുന്ന ചെന്നൈ സൂപ്പർ കിങ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് ആണ് അടിച്ചെടുത്തിയത്. ഒരു സീസൺ ഇടവേളയ്ക്ക് ശേഷം കളത്തിൽ മടങ്ങി എത്തിയ റെയ്നയുടെ മികച്ച ബാറ്റിംഗ് ആണ് ചെന്നൈ സൂപ്പർ കിംഗ്സിന് കരുത്തായത്.

ക്യാപ്റ്റൻ ധോണി ഡക്കിൽ പുറത്തായി എങ്കിലും ബാക്കി പ്രധാന താരങ്ങൾ എല്ലാം മികച്ച സംഭാവന നൽകി. 36 പന്തിൽ 54 റൺസാണ് റെയ്ന അടിച്ചത്. 4 സിക്സും 3 ഫോറും അടങ്ങുന്നതായിരുനു റെയ്നയുടെ ഇന്നിങ്സ്. 36 റൺസ്(26 പന്തിൽ) എടുത്ത മൊയീൻ അലി, 26 റൺസ് എടുത്ത ജഡേജ (17 പന്ത്) 34 റൺസ് എടുത്ത സാം കറൻ (15 പന്ത്) എന്നിവർ ചെന്നൈ വലിയ സ്കോർ എടുക്കന്നതിൽ പങ്കുവെച്ചു.

ക്രിസ് വോക്സ്, ആവേശ് ഖാൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി.

Advertisement