ഡല്‍ഹിയില്‍ റബാഡയ്ക്ക് പകരക്കാരനെത്തി

- Advertisement -

പരിക്കേറ്റ് പിന്മാറിയ കാഗിസോ റബാഡയ്ക്ക് പകരം ലിയാം പ്ലങ്കറ്റിനെ സ്വന്തമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഈ വര്‍ഷം നടന്ന ഐപിഎല്‍ ലേലത്തില്‍ താരത്തിനെ വാങ്ങുവാന്‍ ഒരു ടീമും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. 4.2 കോടി രൂപയ്ക്ക് ടീം സ്വന്തമാക്കി (റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച്) കാഗിസോ റബാഡയുടെ പരിക്കാണ് ഇപ്പോള്‍ ലിയാം പ്ലങ്കറ്റിനെ ഐപിഎലിലേക്ക് എത്തിച്ചിരിക്കുന്നത്.

കരിയറില്‍ 119 ടി20 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ലിയാം പ്ലങ്കറ്റ് 110 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി താരം 93 മത്സരങ്ങളും എല്ലാ ഫോര്‍മാറ്റുകളിലായി കളിച്ചിട്ടുണ്ട്.

നാളെ മൊഹാലിയില്‍ പഞ്ചാബുമായാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement