
ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വിജയമൊരുക്കി സ്പിന്നര്‍മാര്‍. സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും കണിശതയോടെ പന്തെറിയുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തപ്പോള്‍ കോട്ല മൈതാനിയില്‍ ഡല്‍ഹിയ്ക്ക് മികച്ച ജയം. ഒന്നാം സ്ഥാനം ലക്ഷ്യമാക്കിയെത്തിയ ചെന്നെയ്ക്കെതിരെ 34 റണ്‍സിന്റെ വിജയമാണ് ഡല്‍ഹി നേടിയത്. അമ്പാട്ടി റായിഡുവിന്റെ വെടിക്കെട്ട് ബാറ്റിംഗിനു ശേഷമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് തകര്‍ന്നടിഞ്ഞത്. അവസാന മൂന്നോവറില്‍ 55 റണ്‍സ് ലക്ഷ്യവുമാക്കിയിറങ്ങിയ ചെന്നൈ 20 ഓവറില്‍ 128 റണ്‍സ് മാത്രമാണ് നേടിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ വിജയ് ശങ്കര്‍-ഹര്‍ഷല്‍ പട്ടേല്‍ കൂട്ടുകെട്ട് 162 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു.
അമ്പാട്ടി റായിഡു ഒഴികെ ആര്‍ക്കും തന്നെ ചെന്നൈ ഇന്നിംഗ്സില്‍ സ്കോറിംഗിനു വേഗത നല്കുവാന് കഴിഞ്ഞില്ല. 23 പന്തില്‍ നിന്ന് 14 റണ്‍സ് നേടി വാട്സണും, 15, 17 റണ്‍സ് വീതം നേടി റെയ്നയും ധോണിയും എല്ലാം ചെന്നൈയുടെ റണ്‍ ചേസിനു വിലങ്ങ് തടിയാവുകയായിരുന്നു. 29 പന്തില്‍ 50 റണ്‍സ് നേടിയ റായിഡിവിനെ ഹര്‍ഷല്‍ പട്ടേലാണ് പുറത്താക്കിയത്. തന്റെ ഓള്‍റൗണ്ട് പ്രകടനത്തിനു മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും ഹര്‍ഷല്‍ തന്നെ സ്വന്തമാക്കി.
ജഡേജ 27 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് ചെന്നൈ നേടിയത്.
അവസാന ഓവറില്‍ 39 റണ്‍സായിരുന്നു ചെന്നൈയുടെ വിജയലക്ഷ്യം. വെറും 4 റണ്‍സാണ് ആ ഓവറില്‍ ട്രെന്റ് ബോള്‍ട്ട് വഴങ്ങിയത്. ഡ്വെയിന്‍ ബ്രാവോയുടെ വിക്കറ്റും നേടി. അമിത് മിശ്ര, ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial