പ്രതീക്ഷിച്ച പോലെ ഗംഭീറിനെ നായകനാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തി

ഗൗതം ഗംഭീറിനെ നായകനാക്കിയുള്ള ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഔദ്യോഗിക തീരുമാനം പുറത്ത് വന്നു. നേരത്തെ തന്നെ ഏവരും മനസ്സിലാക്കിയത് പോലെത്തന്നെയുള്ള പ്രഖ്യാപനം ആയതിനാല്‍ ആര്‍ക്കും ഈ തീരമാനും ഒട്ടുംതന്നെ അത്ഭുതമുളവാക്കുന്നതല്ല. 2018 ഐപിഎല്‍ ലേലത്തില്‍ 2.8 കോടി രൂപയ്ക്കാണ് ഗംഭീറിനെ ഡല്‍ഹി ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ആദ്യ മൂന്ന് സീസണുകളില്‍ ഡല്‍ഹിയ്ക്ക് വേണ്ടിയായിരുന്നു ഗംഭീര്‍ ബാറ്റേന്തിയത്.

2012, 14 സീസണുകളില്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ച ഗംഭീര്‍ ഇത്തവണ തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു. ഏപ്രില്‍ 8നു കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പർ കപ്പ് യോഗ്യതാ മത്സരങ്ങൾ ഡ്രോ മറ്റന്നാൾ
Next articleസൂപ്പർ കപ്പിൽ ആറു വിദേശ താരങ്ങൾ, അഞ്ചു പേർക്ക് കളിക്കാം