ശിഖര്‍ ധവാനെ ഡൽഹി നിലനിര്‍ത്തണമായിരുന്നു – റോബിന്‍ ഉത്തപ്പ

Shikhardhawan

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റൽസ് ഓപ്പണര്‍ ശിഖര്‍ ധവാനെ നിലനിര്‍ത്തേണ്ടതായിരുന്നുവെന്ന് പറഞ്ഞ് റോബിന്‍ ഉത്തപ്പ. ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരത്തെ നിലനിര്‍ത്താതിരുന്നത് ശരിയായ തീരുമാനം അല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഉത്തപ്പ പറഞ്ഞു.

ഡല്‍ഹി ഋഷഭ് പന്തിന് പുറമെ പൃഥ്വി ഷാ, അക്സര്‍ പട്ടേൽ, ആന്‍റിക് നോര്‍ക്കിയ എന്നിവരെയാണ് നിലനിര്‍ത്തിയത്. അത് പോലെ കാഗിസോ റബാഡയെയും നിലനിര്‍ത്തിയിരുന്നുവെങ്കിൽ ടീമിന്റെ പേസ് ബൗളിംഗ് നിര കരുതുറ്റതായേനെ എന്നും റോബിന്‍ ഉത്തപ്പ വ്യക്തമാക്കി.

 

Previous articleശ്രീലങ്കയുടെ ഡിക്ലറേഷന്‍, വിന്‍ഡീസിന് 297 റൺസ് വിജയ ലക്ഷ്യം
Next articleഒന്നല്ല രണ്ടല്ല ഒമ്പതു ഗോളിന്റെ സന്തോഷം!! ആൻഡമാന്റെ വല നിറയെ കേരളത്തിന്റെ മികവ്!