കേധാര്‍ ജാഥവിന്റെ പരിക്ക്, ഡേവിഡ് വില്ലി ചെന്നൈയിലെത്തും

മിച്ചല്‍ സാന്റനറിനും പിന്നീട് കേധാര്‍ ജാഥവിനും പരിക്കേറ്റതോടെ ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ടീമിലേക്ക് പകരക്കാരനെ കണ്ടെത്താതെ നിവര്‍ത്തിയില്ലായെന്ന് നിലയിലെത്തിയിരുന്നു. സാന്റനറിനു ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ പരിക്കേറ്റിരുന്നുവെങ്കിലും ചെന്നൈ പകരക്കാരനെ തേടിയിരുന്നില്ല. എന്നാല്‍ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ കേധാര്‍ ജാഥവ് പിന്നീട് ഈ സീസണില്‍ ടീമിനൊപ്പം ഇനി കളിക്കാനുണ്ടാകില്ലെന്ന് വാര്‍ത്ത പുറത്ത് വന്നതോടെയാണ് പകരക്കാരനെ തേടുവാന്‍ ചെന്നൈ നിര്‍ബന്ധിതരായത്.

ഇതിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലിയെ ടീമില്‍ എത്തിച്ചിരിക്കുകയാണ് ചെന്നൈ. ഇത് വില്ലിയുടെ കൗണ്ടി ക്ലബ്ബായ യോര്‍ക്ക്ഷയര്‍ സിസി ട്വിറ്ററിലൂടെ സ്ഥിതീകരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാട്രിക്ക് റീഡിന് മാസ്റ്റേഴ്സ്
Next articleബോക്സിങ്, പങ്കൽ സെമിയിൽ