സൺറൈസേഴ്‌സ് ഹൈദരാബാദിൽ ഡേവിഡ് വാർണറുടെ ഭാവി തുലാസിൽ

Davidwarner

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറുടെ ഭാവി തുലാസിൽ ആണെന്ന് റിപ്പോർട്ടുകൾ. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് സൺറൈസേഴ്‌സ് പരിശീലകൻ ട്രെവർ ബേലിസ്സ് യുവാക്കൾക്ക് അവസരം നൽകാനാണ് വാർണറെ പുറത്തിരുത്തിയതെന്ന് പറഞ്ഞിരുന്നു.

കൂടാതെ പ്ലേ ഓഫ് യോഗ്യത ലഭിക്കില്ലെന്ന് ഉറപ്പായതോടെ കൂടുതൽ യുവാക്കൾക്ക് അവസരം നൽകുമെന്നും സൺറൈസേഴ്‌സ് പരിശീലകൻ പറഞ്ഞിരുന്നു. സൺറൈസേഴ്‌സിൽ ഡേവിഡ് വാർണറുടെ അവസാനമാണോ ഇതെന്ന് ചോദ്യത്തിന് അത്തരമൊരു കാര്യം ചർച്ച ചെയ്തില്ലെന്നും ബേലിസ്സ് പറഞ്ഞു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മികച്ച ഫോം കണ്ടെത്താൻ വാർണറിനായിരുന്നില്ല. സെപ്റ്റംബർ 30ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് സൺറൈസേഴ്സിന്റെ അടുത്ത മത്സരം.

Previous articleബാഴ്സലോണ, റയൽ,യുവന്റസ് ടീമുകൾക്കെതിരെ ശിക്ഷനടപടികൾ ഒഴിവാക്കി യുവേഫ
Next articleഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഡല്‍ഹി കൊല്‍ക്കത്തയ്ക്കെതിരെ,സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത നിരയിൽ