ഡേവിഡ് വാർണർ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമായി മാറും: ഗാവസ്‌കർ

Davidwarner

അടുത്ത വർഷത്തെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമായി ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ മാറുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഐ.പി.എല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ ടി20 ലോകകപ്പിൽ ഡേവിഡ് വാർണർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള അവാർഡും വാർണർ സ്വന്തമാക്കിയിരുന്നു.

തുടർന്നാണ് 2022ലെ മെഗാ ലേലത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമായി ഡേവിഡ് വാർണർ മാറുമെന്ന് സുനിൽ ഗാവസ്‌കർ പറഞ്ഞത്. 2021ലെ ഐ.പി.എല്ലിലെ മോശം പ്രകടനത്തെ തുടർന്ന് ഡേവിഡ് വാർണറിനു അവസാന മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നിരയിൽ ഇടം നേടാനായിരുന്നില്ല. തുടർന്ന് താരവും ടീമും തമ്മിലുള്ള ബന്ധവും വഷളായിരുന്നു. ഇത് കൊണ്ട് തന്നെ താരത്തെ സൺറൈസേഴ്‌സ് ഹൈദരാബാദ് നിലനിർത്താനുള്ള സാധ്യത കുറവാണ്.

Previous articleഇറ്റാലിയൻ സ്റ്റേഡിയങ്ങളിൽ നൂറു ശതമാനം കാണികളെ അനുവദിക്കില്ല
Next articleപോർച്ചുഗൽ ഖത്തറിലേക്ക് തന്നെ പോകും എന്ന് റൊണാൾഡോ