ഇത് മറക്കാൻ ആഗ്രഹിക്കുന്ന പരാജയം : ഡേവിഡ് വാർണർ

Davidwarner

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ തോൽവി മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. മത്സരത്തിൽ സൺറൈസേഴ്‌സ് ബൗളർമാരുടെ മികച്ച പ്രകടനം കിങ്‌സ് ഇലവൻ പഞ്ചാബിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയെങ്കിലും മികച്ച രീതിയി പന്തെറിഞ്ഞ കിങ്‌സ് ഇലവൻ പഞ്ചാബ് 14 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ പരാജയപ്പെട്ടത് ഒരുപാട് വിഷമം ഉണ്ടാക്കുന്ന ഒന്നാണെന്നും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഡേവിഡ് വാർണർ പറഞ്ഞു. സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനായില്ലെന്നും സ്പിന്നർമാർ ബൗൾ ചെയ്യാൻ വന്നാൽ ബാറ്റ് ചെയ്യാൻ എളുപ്പമാവില്ലെന്ന് അറിയാമായിരുന്നെന്നും വാർണർ പറഞ്ഞു.

ബൗളർമാർ അവരുടെ പ്ലാനുകൾ മികച്ച രീതിയിൽ നടപ്പിലാക്കിയെന്നും അവരുടെ കാര്യത്തിൽ സന്തോഷം ഉണ്ടെന്നും ഈ മത്സര ഫലം മറന്ന് മുൻപോട്ട് പോവുമെന്നും വാർണർ കൂട്ടിച്ചേർത്തു.

Previous article“പെനാൾട്ടി തീരുമാനം ശരിയായത് തന്നെ” – റാമോസ്
Next articleഅത്ഭുത വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് കെ.എൽ രാഹുൽ